കോഴിക്കോട്: കോഴിക്കോട്ടെ മലയോര മേഖലയിലും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തില്‍ 13-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും മേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ചികിത്സയിലാണ്. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.