ദുബായ് : നബിദിനത്തില്‍ കുഞ്ഞതിഥിയെ സ്വീകരച്ച് ദുബായ് രാജകുടുംബം. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ശൈഖ ലതീഫ സന്തോഷ വാര്‍ത്ത അറിയിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തല്‍ കുഞ്ഞതിഥിയെത്തിയ ആഹ്ലാദത്തിലാണ് രാജകുടുംബം.
‘ശൈഖ ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി, ഒരു പെണ്‍കുഞ്ഞിനെ കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതമായി’ – കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കുടുംബം വീഡിയോ പുറത്തു വിട്ടു.
Sheikha Latifa blessed with a baby girl in Dubai https://t.co/WGjSuw1Qrq
— Gulf Today (@gulftoday) October 29, 2020
മക്തൂം കുടുംബം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. എമിറേറ്റിലെ പുതിയ സംഭവവികാസങ്ങളൊക്കെ കുടുംബാംഗങ്ങള്‍ ഞൊടിയിടയില്‍ പങ്കുവെക്കാറുമുണ്ട്.ഇതുവരെ രണ്ടു ലക്ഷത്തിലേറെ പേരാണ് ശൈഖഖ ലതീഫയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്. 2016ലാണ് ശൈഖ് ഫൈസല്‍ സൗദ് ഖാലിദ് അല്‍ ഖാസിമി ശൈഖ ലതീഫയെ വിവാഹം കഴിച്ചത്. 2018ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നിരുന്നു. 2019 ലാണ് ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണായി ഷെയ്ഖ ലത്തീഫ ചുമതലയേറ്റത്.