Web Desk
ഷാർജയിൽ അടുത്തമാസം ഒന്നു ഒന്നു മുതൽ പാർക്കിങ് ഫീസ് ഈടാക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ചുമത്തിയിരുന്നില്ല. ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരുന്ന സാഹചര്യത്തിലാണ് ഫീസ് പുനഃസ്ഥാപിക്കുന്നതെന്നു നഗരസഭ വ്യക്തമാക്കി.
3 മാസമായി 40,000 വാഹന പാർക്കിങ് സൗജന്യമായിരുന്നെന്ന് ഉപഭോക്തൃ സേവന വകുപ്പ് തലവൻ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു. ഇളവനുദിച്ചതോടെ ചട്ടങ്ങൾ പാലിക്കാതെ പാർക്ക് ചെയ്യുന്ന പ്രവണത കൂടി. തലങ്ങും വിലങ്ങുമുള്ള പാർക്കിങ് പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.
تعويض 11643 مشتركاً في بطاقات المواقف
بلدية الشارقة تستأنف تحصيل رسوم المواقف العامة بداية شهر يوليو
أعلنت بلدية مدينة الشارقة عن استئناف تحصيل رسوم على المواقف العامة في مدينة الشارقة ابتداءً من 172020، بعد ان تم إعفاء جميع أفراد الجمهور من دفع…https://t.co/QDvZj0F41N pic.twitter.com/913mhqVBIX— بلدية مدينة الشارقة (@ShjMunicipality) June 23, 2020
അതേസമയം, പാർക്കിങ് കാർഡ് ഉടമകൾക്ക് ഇളവ് അനുവദിക്കുമെന്ന് പാർക്കിങ് വിഭാഗം ഡയറക്ടർ അഹമ്മദ് അബു ഗാസീൻ അറിയിച്ചു. അടുത്തമാസം ഒന്നിനോ ശേഷമോ കാർഡിന്‍റെ കാലാവധി തീരുന്നവർക്ക് 3 മാസം കൂടി നീട്ടി നൽകും. അതിനു മുൻപ് തീർന്നാലും ഈ ആനുകൂല്യം ലഭിക്കും. 11,643 പേർക്കാണ് ഈ ആനുകൂല്യം. ഇതു സംബന്ധിച്ച് മൊബൈൽ സന്ദേശം ലഭിക്കുമെന്നും വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയോടെ ഷാർജയിലെ 5,000 മേഖലകൾ പേ-പാർക്കിങ് പരിധിയിലായി. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തും.












