Web Desk
ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി ഷാര്‍ജ പൊലീസ്.ഷാര്‍ജ പൊലീസ് തലവന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സറി അല്‍ ഷംസിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന 280 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അല്‍ ഖുദ് റയിലെ പൊലീസ് സയന്‍സ് അക്കാദമിയില്‍ താമസ സൗകര്യമൊരുക്കി. പൊലീസ് വാഹനം, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബസ് എന്നീ വാഹനങ്ങളിലാണ് ഇവരെ കൊണ്ടുപോയത്.
قائد عام شرطة الشارقة يوجه بإيواء "280" عاملاً آسيوياً
وتوفير سكن ملائم لهم https://t.co/dPJo0EC7tB pic.twitter.com/eZvpm20g5L— شرطة الشارقة (@ShjPolice) June 27, 2020
ഷാര്‍ജ പൊലീസിന്‍റെ ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിയിലേയ്ക്ക് ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ താമസ സൗകര്യമില്ലാതെ കുറേ തൊഴിലാളികള്‍ കനത്ത വേനല്‍ച്ചൂട് സഹിച്ച് കഴിയുന്നു എന്നായിരുന്നു അറിയിച്ചത്. തെലുങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനക്കാരായിരുന്നു കൂടുതലും. സന്ദര്‍ശക വീസയില്‍ ഉപജീവനം തേടിയെത്തി ജോലി ലഭിക്കാതെയും ഏജന്റുമാര്‍് ചതിച്ചും, വീസ കാലാവധി കഴിഞ്ഞും,തൊഴില്‍ നഷ്ടപ്പെട്ടും, തിരിച്ചുപോകാകാന്‍ സാധിക്കാതെ കുടുങ്ങിപ്പോയി ദുരിതത്തിലായവരാണ് ഇവരെല്ലാം












