ഷാര്‍ജ: തീരദേശമേഖലകളിലടക്കം വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്നു കല്‍ബയിലേക്ക് പുതിയ റോഡ് തുറന്നു. സുപ്രീം കൗസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. നേരത്തെ ഒന്നരമണിക്കൂര്‍ വേണമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ട് കല്‍ബയിലെത്താം.
വാദി അല്‍ ഹിലുവില്‍ നിന്നും കല്‍ബ ഫ്‌ലാഗ് സ്‌ക്വയര്‍ വരെയുള്ള 26 കിലോമീറ്റര്‍ പാത 100 കോടി ദിര്‍ഹം ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.ഇരുദിശയിലേക്കും രണ്ട് ലെയ്‌നുകള്‍. വാദി ഹിലുവില്‍ മൂന്ന് ഇന്റര്‍സെക്ഷനുകള്‍,പത്ത് ക്രോസിങ്ങുകള്‍,വാദി മദീഖില്‍ 450 മീറ്റര്‍ തുരങ്ക പാത,അഞ്ച് ക്രോസിങ്ങുകള്‍ എന്നിവ പുതിയ റോഡില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിലെ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വേഗമെത്താന്‍ ഇതു സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
9.5 കിലോമീറ്ററിലേറെ വരുന്ന കല്‍ബ കോര്‍ണിഷ് വിശാല ടൂറിസം കേന്ദ്രമാക്കാനും തീരുമാനിച്ചു. റസ്റ്റോറന്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കളിസ്ഥലങ്ങള്‍ തുടങ്ങിയവ ഒരുക്കും. 2,200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. കാല്‍നട യാത്രക്കാര്‍ക്ക് 14 പാതകള്‍, 7 കിലോമീറ്റര്‍ ജോഗിങ് ട്രാക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.












