ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്.
രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ നീണ്ട ക്യൂ ദൃശ്യമായി. അല്‍ നഹ്ദ പാര്‍ക്കില്‍ സ്ഥാപിച്ച മൊബൈല്‍ സ്‌ക്രീനിംഗ് സെന്‍ററിലാണ് പരിശോധന നടന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പരിശോധനാ സമയം .എമിറേറ്റിലെ എല്ലാ ഭാഗങ്ങളിലും സംഘമെത്തി സൗജന്യമായി പരിശോധനക്ക് സൗകര്യമൊരുക്കുമെന്ന് മേജര്‍ അബ്ദുല്‍ റഹ്മാന്‍ ബു ഗാനിം പറഞ്ഞു. ഓരോ പ്രദേശത്തും 10 ദിവസമാണ് പരിശോധന. ദിവസവും 200 പേരെ വീതം പരിശോധിക്കും.