രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള നടപടികള്‍ തുടങ്ങിയതിനെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് ശരത് പവാര്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനായുളള ട്രസ്റ്റിന്റെ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിലൂടെ കോവിഡ് നിര്‍മാര്‍ജനത്തിന് കഴിയുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഈ സമയത്ത് സര്‍ക്കാര്‍ കോവിഡിനെ നേരിടാനും പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിലുമാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ വിചാരിക്കുന്നത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അത് മനസ്സില്‍ കണടുകൊണ്ടായിരിക്കണം അവര്‍ പദ്ധതിയിടുന്നതെന്നും പവാര്‍ പറഞ്ഞു. കോവിഡാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്നും അതിനെതിരെയുളള പ്രതിരോധത്തിനാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലും സുരക്ഷ നല്‍കുന്നതിലുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്കായി രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം ആശ്രയിച്ച് മാത്രമേ നടപ്പിലാക്കാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം സാധ്യമാവുകയുളളു. കോവിഡ് പൊട്ടിപുറപ്പെട്ടതോടെ രാമക്ഷേത്ര നിര്‍മ്മാണം മുടങ്ങി പോയതിനെ തുര്‍ന്നാണ് നനിര്‍മ്മാണത്തിനുളള തീയ്യതിയും മറ്റും നിശ്ചയിക്കുന്നതിനായി ട്രസ്റ്റ് യോഗം ചേര്‍ന്നത്.



















