Web Desk
കൊച്ചി: ഷംനയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം. സിസി ടിവി ദൃശ്യങ്ങളും കോടതി പരിശോധിക്കണം. ബ്ലാക് മെയില്‍ നടന്നതിന് തെളിവില്ലെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഒരു ലക്ഷം രൂപ ചോദിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
ഫോണ്‍ രേഖകളും സിസി ടിവിയിലും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് രേഖകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം.
അതേസമയം, ഷംന ബ്ലാക്‌മെയില്‍ കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്‍റെ ഭാര്യരംഗത്തെത്തിയിരുന്നു. റഫീഖ് കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.. ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഷംനയുടെ ചിത്രങ്ങള്‍ തന്നെ കാണിച്ചുവെങ്കിലും വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു. ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ ശ്രമമെന്നും റഫീഖിന്റെ ഭാര്യ പറഞ്ഞു.
ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഹാരിസ് റഫീഖിന് നല്‍കിയിരുന്നെന്നും യുവതികളെ പറ്റിച്ച പണം ആഡംബര ജീവിതത്തിന് റഫീഖ് ഉപയോഗിച്ചുവെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവിനെതിരെ താന്‍ ഒന്നിലധികം പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും റഫീന്റെ ഭാര്യ പറഞ്ഞു.
തന്‍റെ സഹോദരനെ കേസില്‍ കുടുക്കിയതാണെന്നും ഭാര്യ പറഞ്ഞു. ബ്ലാക് മെയിലിങ് കേസില്‍ സ്വര്‍ണം പണയംവെച്ച റഫീഖിന്റെ ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് ഷമില്‍