Web Desk
കൊച്ചി: ഷംന കാസിമിന്റെ ബ്ലാക്ക്‌മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെടുത്തു.
ഷംന കാസിമിന്റെ പരാതിയിലെ ഏഴുപേരും പിടിയിലായെന്ന് കൊച്ചി ഡിസിപി ജി. പൂങ്കുഴലി അറിയിച്ചു. പരാതിക്കാരിക്ക് ഭീഷണിയുണ്ടെങ്കില്‍ അന്വേഷിക്കും. ഷംന കാസിമിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ പരിശോധിക്കുമെന്നും ഡിസിപി പൂങ്കുഴലി അറിയിച്ചു.
കേസിലെ മുഖ്യ ആസൂത്രകനാണ് ഇന്ന് അറസ്റ്റിലായ ഷെരീഫ്. പ്രതിയുടെ ടിക് ടോക്ക് വീഡിയോയില്‍ പൊലീസ് ജീപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏത് തരത്തിലാണ് ജീപ്പ് ഉപയോഗിക്കുന്ന ചിത്രം വന്നതെന്ന് അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.