കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലരും വാഹനങ്ങളില്‍ അകപ്പെട്ടു.
മസ്‌കത്ത് : ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. കാറിനുള്ളില്‍ കുടുങ്ങിയ ഒമ്പതോളം പേരെ റോയല്‍ ഒമാന്‍ പോലീസ് രക്ഷപ്പെടുത്തി.
ജിബ്രുവില്‍ കാറിനുള്ളില്‍ കുടുങ്ങി പോയയാളാണ് മരിച്ചത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണമടയുകയായിരുന്നു. വിദേശ പൗരനാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഗുബ്ര പ്രദേശത്ത് മഴമൂലം വാഹനത്തിനുള്ളില്‍ കുടുങ്ങി പോയ മൂന്നു പേരെ ഒമാന്‍ പോലീസ് രക്ഷപ്പെടുത്തി.
മുത്ത്ര വിലായത്തില്‍ പൊടുന്നനെ ഉണ്ടായ മഴമൂലം മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ ഒരു വീട്ടിനുള്ളിലേക്കാണ് വെള്ളം പാഞ്ഞെത്തിയത്. വെള്ളം കയറുന്നതു കണ്ട് വീട്ടിലുള്ളവര്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറി. ഇവരെ പിന്നീട് ഒമാന്‍ പോലീസെത്തി രക്ഷപ്പെടുത്തി.
Heavy rain, strong winds and overnight floods have swept the streets of #Muscat! Sultanate of #Oman #flood #flooding #floods #heavyrain #HeavyRains #tormenta #thunderstorm #rainfall #alluvione #lluvias #lluvia #chuvas #aluvión #weather pic.twitter.com/ZS8Wue9gn4
— NEWS/INCIDENTS (@Brave_spirit81) February 14, 2022
അല്‍ ഖുവൈര്‍ മേഖലയില്‍ താഴ്ന്ന പ്രദേശത്തെ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാറിനുള്ളില്‍ അകപ്പെട്ട മൂന്നു സ്ത്രീകളേയും റോയല്‍ ഒമാന്‍ പോലീസ് രക്ഷപ്പെടുത്തി.
സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ വെള്ളക്കെട്ടിനുള്ളില്‍ പെട്ടുപോയ ബസ്സിലെ ഏഴു പേരേയെും ഒമാന്‍ പോലീസ് സേനയെത്തി രക്ഷപ്പെടുത്തി.