ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ സംഗീത നിശക്ക് ശനിയാഴ്ച എക്‌സ്‌പോ 2020 വേദിയാകും.
ദുബായ് : മലയാളി ഗായകര്‍ ഉള്‍പ്പെടുന്ന സംഗീത നിശയ്ക്കായി എക്‌സ്‌പോ 2020 തയ്യാറെടുക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗീത വിരുന്ന് ഏഴു മണിക്കൂര്‍ നീളും.
ജൂബിലി സ്റ്റേജിലാണ് മലയാളികളും തെന്നിന്ത്യന്‍ കലാകാരന്‍മാരും അണിനിരക്കുന്ന ഹിറ്റ് മ്യൂസിക് ഫെസ്റ്റിവല്‍ 2020 എന്ന സംഗീത മാമാങ്കം അരങ്ങേറുക.
ബംഗലൂരിലെ ത്രിലോക് അവതരിപ്പിക്കുന്ന റോക് ബാന്‍ഡ് ഷോ, ജ്യോത്സന, സച്ചിന്‍ വാര്യര്‍, കെ എസ് ഹരിശങ്കര്‍ സിദ്ധാര്‍ത്ഥ് മേനോന്‍, ആര്യാദയാല്‍, രമ്യാനമ്പീശന്‍, ഗോവിന്ദ് വസന്ത്, ഹരീഷ് ശിവരാമകൃഷ്ണന്‍, ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ മലയാളി ഗായിക സുചേതാ സതീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത പരിപാടികള്‍ എന്നിവയും അരങ്ങേറും.
സംഗീത നിശയ്ക്ക് പ്രവേശനം സൗജന്യമാണ്. നേരത്തെ, ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഫെബ്രുവരിയില്‍ അരങ്ങേറിയ ഹിറ്റ് മ്യൂസിക് ഫെസ്റ്റിവല്‍ 2020 ഏവരേയും ആകര്‍ഷിച്ചിരുന്നു.