English हिंदी

Blog

tamil nadu education minister

Web Desk

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മന്ത്രി വടക്കൻ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു.

Also read:  വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് ലോഡ്ജുകളിലെത്തിച്ച് പീഡനം ; യുവതിയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ബുധനാഴ്ച റിപ്പോൺ കെട്ടിടത്തിൽ നടന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി കെപി അൻപഴകൻ പങ്കെടുത്തിരുന്നു. മന്ത്രിമാരായ എസ്പി വെലുമണി, ഡി ജയകുമാർ, ആർ കാമരാജ്, സി വിജയഭാസ്‌ക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ, ചെന്നൈ കോർപറേഷൻ കമ്മീഷ്ണർ പ്രകാശ്, സിറ്റി പൊലീസ് കമ്മീഷ്ണർ എകെ വിശ്വനാഥൻ, ഐഎഎസ് ഓഫിസർമാർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.