മുംബൈ: തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിക്കന്നതാണ് ഇന്ന് കണ്ടത്. നിഫ്‌റ്റി 12,968 എന്ന പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. സെന്‍സെക്‌സ് 194 പോയിന്റും നിഫ്‌റ്റി 67 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ് 44,000ന് മുകളിലും നിഫ്‌റ്റി 12,900ന് മുകളിലും ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 44,077.15 പോയിന്റിലും നിഫ്‌റ്റി 12926.50 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ 140 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,825 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.
ഒഎന്‍ജിസി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഗെയില്‍, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ഇന്‍ഫോസിസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ഒഎന്‍ജിസി 6.63 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഗെയില്‍, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 36 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 14 ഓഹരികളാണ് നഷ്‌ടത്തിലായത്. ഐഒസി, ഹീറോ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഐഒസി 2.06 ശതമാനം ഇടിവ് രേഖപ്പെടുത്തി.



















