മുംബൈ: നിഫ്‌റ്റിയും സെന്‍സെക്‌സും തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും മുന്നേറ്റം രേഖപ്പെടുത്തി. ഓഹരി വിപണി ഓരോ ദിവസവും പുതിയ റെക്കോഡ് ഉയരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. സെന്‍സെക്‌സ് ഇന്ന് ആദ്യമായി 46,000 പോയിന്റിന് മുകളിലേക്ക് നീങ്ങി. 494 പോയിന്റ് നേട്ടത്തോടെ 46,103 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി ഇന്ന് ആദ്യമായി 11,500ന് മുകളിലേക്ക് നീങ്ങി. 136 പോയിന്റ് നേട്ടത്തോടെ 13,529ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 13,548 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
വാക്‌സിന് അനുമതി നല്‍കുന്നതിനുള്ള നീക്കങ്ങളും അടുത്ത ഉത്തേജക പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളുമാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്. ധനലഭ്യതയാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നില്‍. ധനലഭ്യത നിലനില്‍ക്കുന്നിടത്തോളം മുന്നേറ്റ പ്രവണത തുടരും.
ഇന്ന് ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായും മുന്നേറിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 1.48 ശതമാനം ഉയര്‍ന്നു. സ്വകാര്യ ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4.86 ശതമാനം മുന്നേറി.
നിഫ്‌റ്റിക്ക് 11,600ല്‍ ശക്തമായ പ്രതിരോധമുണ്ട്. ഈ നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമാകാന്‍ സാധ്യതയുണ്ട്. അതേ സമയം 11,600 ലെ പ്രതിരോധം നിഫ്‌റ്റി ഭേദിക്കുകയാണെങ്കില്‍ 14,000 പോയിന്റിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. 13,000 പോയിന്റിലാണ് താങ്ങുള്ളത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 34 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 16 ഓഹരികളാണ് നഷ്‌ടത്തിലായത്. യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐഒസി എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.



















