തിരുവനന്തപുരം: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദിച്ചതായി ഡിജിപിക്ക് പരാതി നല്‍കി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മര്‍ദിച്ചതും അസഭ്യം പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. കസ്റ്റംസിനെതിരെ നോട്ടീസും പുറത്തിറക്കി. ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ അവിടെ ഉണ്ടാകില്ലെന്നും സംഘടന പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. കൂടുതല്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.
കസ്റ്റംസിനെതിരെ പുറത്തിറക്കിയ നോട്ടീസ്