ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഗാംഗുലി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം മത്സരിക്കുന്നതില്‍ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31 നാണ് ആശുപത്രി വിട്ടത്. ആഞ്ജിയോപ്ലാസ്റ്റിക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.