വിമാനത്താവള ആക്രമണത്തിന് മുന്‍പ് സിവിലിയന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി, ആറോളം കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം
റിയാദ് : സൗദിയെ ലക്ഷ്യം വെച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിച്ച സഖ്യ സേന ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനാ വിമാനത്താവളത്തില്‍ പ്രത്യാക്രമണം നടത്തി.
വിമാനത്താവളത്തിലെ ഡ്രോണ്‍ വിക്ഷേപ കേന്ദ്രങ്ങള്‍ക്കു നേരെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പ്രത്യാക്രമണം ഉണ്ടായത്.
ആക്രമണത്തിനു മുമ്പ് സിവിലിയന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയുടെ നേര്‍ക്കുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വേദിയാകുന്നത് സനാ വിമാനത്താവളമാണെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ നിന്നുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇറാന്റെ സഖ്യകക്ഷിയായ ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍, പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ ആകാശമദ്ധ്യത്തില്‍ വെച്ചുതന്നെ തകര്‍ക്കുകയായിരുന്നു സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന.
ആറോളം കേന്ദ്രങ്ങളിലാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. സനാ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്നീട് ബാധിക്കാത്ത രീതിയിലുള്ള ആക്രമണമാണ് നടത്തിയതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മല്‍കി പറഞ്ഞു.