റിയാദ്: സൗദിയിലെ ഗവണ്‍മെന്റ് സേവനങ്ങള്‍ക്കായുള്ള ‘അബ്ശിര്‍’ ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. നിരവധി സേവനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ”അബ്ഷിര്‍ അല്‍അഫ്റാദ്” (Individual Abshir) മൊബൈല്‍ ആപ്ലിക്കേഷനാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. വിവിധ സര്‍വ്വീസുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സമയം ലാഭിക്കാവുന്ന തരത്തില്‍ വിവിധ സര്‍വ്വീസുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നെ തരത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, വിവിധ ഗവര്‍മെന്റ് ഇടങ്ങളിലെകുള്ള അപ്പോയ്‌മെന്റ്, വിവിധ കാര്യങ്ങള്‍ക്കുള്ള അപ്പീല്‍, ഡോക്യുമെന്റ് ഡെലിവറി, വാടക കരാറുകള്‍, വിസിറ്റ് വിസ മാനേജ്മെന്റ് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ പുതിയ ആപ്പില്‍ ലഭ്യമാകും. ആപ്പിള്‍, ആന്‍ഡ്രോയിഡ്, ഹുആവീ വെര്‍ഷനുകളില്‍ പുതിയ അപ്പ് ഡൌണ്‍ലോഡ് ചെയ്യാം