റിയാദ്- സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയുടെ പേര് സൗദി സെന്‍ട്രല്‍ ബാങ്ക് എന്നാക്കി മാറ്റാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സാമയുടെ വെബ്‌സൈറ്റിലും മറ്റു രേഖകളിലും പേര് മാറ്റ നടപടികള്‍ പരോഗമിക്കുകയാണ്.
അതേസമയം സൗദി സെന്‍ട്രല്‍ ബാങ്ക് എന്ന പേര് സ്വീകരിച്ചാലും സാമ എന്ന ചുരുക്കപ്പേര് ഒഴിവാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാണയങ്ങളിലും നോട്ടുകളിലും പേര് മാറ്റം ഇപ്പോഴുണ്ടാവില്ല. നിയമാനുസൃത വിനിമയം ഉറപ്പുവരുത്തുന്നതിന് നിലവിലെ രീതി തന്നെ തുടരും. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സാമ എന്ന പേരിന് പ്രത്യേക സ്ഥാനമുള്ളതോടൊപ്പം അതിന് മഹത്തായ ചരിത്രവുമുണ്ട്.


















