കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു
ജിദ്ദ : സൗദി അറേബ്യയില്‍ കോവിഡ് രോഗ വ്യാപനം കുറഞ്ഞുവന്നെങ്കിലും തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കു പ്രകാരം നേരിയ വര്‍ദ്ധന രേഖപ്പെടുത്തി.
പുതിയ കേസുകള്‍ 127 ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 227 പേര്‍ക്ക് രോഗമുക്തി നേടാനായി. ഇതോടെ ആകേ കോവിഡ് കേസുകള്‍ 7,50,483 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 7,33,592 ആണ്.
ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 9,040 ആയി. നിലവില്‍ 7,861 പേര്‍ കോവിഡ് പോസീറ്റാവിയ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 135 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അതേസമയം, കോവിഡ് മുക്ത നിരക്ക് 98 ശതമാനത്തോളമാണെന്നും അപകടകരമായ സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വിവിധ നഗരങ്ങളിലെ കോവിഡ് നിരക്കുകളുടെ കണക്ക് പുറത്തുവന്നപ്പോള്‍ തലസ്ഥാനമായ റിയാദിലാണ് ഏറ്റവും അധികം കേസുകള്‍. റിയാദില്‍ 31 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മറ്റൊരു വന്‍ നഗരമായ ജിദ്ദയില്‍ 20 പേര്‍ക്കാണ് കോവിഡ് പോസീറ്റാവയത് മദീന 14, മക്ക 9, ദമാം 7, ത്വാഈഫ് 7 എന്നിങ്ങനെയാണ് കോവിഡ് കണക്കുകള്‍.












