ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍.
റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ 3,045 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ഗുരുതര നിലയിലായിരുന്ന മൂന്നു രോഗികള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലിവില്‍ രോഗബാധിതരായിരുന്ന 424 പേര്‍ രോഗമുക്തി നേടി. എന്നാല്‍ ആക്ടീവ് കേസുകളുടെ എണ്ണം 13,043 ആണ്. ഇതില്‍ 109 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതര നിലിയിലാണ്.
സൗദിക്കു തൊട്ടുപിന്നിലുള്ള യുഎഇയില്‍ 2,687 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഖത്തറില്‍ 2,273 ആണ്. ഇതില്‍ 586 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,645 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് വ്യാപനം അതിവേഗത്തിലാണെങ്കിലും ചെറിയ ലക്ഷണങ്ങളോടെ രോഗം ഭേദമാവുന്നതായാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യം സംഭവിച്ചതു പോലെയുള്ള മരണങ്ങളോ അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പ്രതിരോധ കുത്തിവെപ്പുകളാകാം ഇതിനു കാരണമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.