ഡിസംബര്‍ മുപ്പത് മുതല്‍ മൂന്നു മേഖലകളില്‍ കൂടി സൗദി സാമൂഹിക വികസന മാനവ വിഭവ ശേഷി സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഡിസംബര്‍ 30 ന് ഇത് പ്രാബല്യത്തില്‍വരും.
റിയാദ് : സൗദിയില്‍ മൂന്നു മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി സാമൂഹിക വികസന മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.
ഡ്രൈവിംഗ് സ്‌കൂള്‍, ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ മേഖലകളിലാണ് നൂറുശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. പതിനായിരം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് കുറഞ്ഞത് 5000 റിയാല്‍ പ്രതിമാസ ശമ്പളം ഉറപ്പാക്കും. ഈ മേഖലയില്‍ മാത്രം 8000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
സ്വകാര്യ സ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക.
കസ്റ്റംസ് ക്ലിയറന്‍സ് മേഖലകളിലെ ജനറല്‍ മാനേജര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്, പരിഭാഷകന്‍, കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ് എന്നീ തസ്തികളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്.
പ്രവാസികള്‍ നിരവധി പേര്‍ ജോലി ചെയ്യുന്ന മേഖലയാണ് ഡ്രൈവിംഗ് സ്‌കൂള്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ. ഇവിടങ്ങളിലെ സ്വദേശിവത്കരണം മൂലം നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.