ജിദ്ദ: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക 5 ലക്ഷം റിയാല്‍ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കും. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയുടേതാണ് തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍,സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏകദേശം ഒരു കോടിയോളം രൂപയാണ് സഹായമായി ലഭിക്കുക.
കോവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില്‍ മലയാളികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സൗദിയില്‍ വെച്ച് മരിച്ച മലയാളികളായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കോവിഡ് വിരുദ്ധ പോരാട്ടത്തിനിടയില്‍ സ്വന്തം ജീവന്‍ പണയംപെടുത്തിയവരോട് ഒരു രാജ്യം ചെയ്യുന്ന സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണ് സൗദിയുടെ പ്രഖ്യാപനം.



















