2020 ജൂലൈക്ക് ശേഷം ഇതാദ്യമായി സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു
റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ ആശങ്കപരത്തുന്നു. പതിനെട്ട് മാസത്തിനിടെ ഇതാദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുവ്വായിരം കടന്നതായി ആരോഗ്യ വകുപ്പിന്റെ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,054 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചു. 424 പേര്‍ രോഗമുക്തി നേടി.രാജ്യത്ത്
#الصحة تعلن عن تسجيل (3045) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (3) حالات وفاة رحمهم الله، وتسجيل (424) حالة تعافي ليصبح إجمالي عدد الحالات المتعافية (543,553) حالة ولله الحمد. pic.twitter.com/BGGz1RXKGL
— وزارة الصحة السعودية (@SaudiMOH) January 5, 2022
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 5,65,482 ആകേ മരണം 8,886 ആയി. രോഗമുക്തി നേടിയവര്‍ 5,43,553.
ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 109 പേര്‍ ഗുരുതര നിലയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഡിസംബര്‍ ഒന്നിന് സ്ഥിരീകരിച്ച ശേഷം രാജ്യത്ത്
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കപരത്തി ഉയരുകയാണ്.













