റിയാദ്: സൗദിയില്‍ വിദൂര പഠനം തുടരാന്‍ തീരുമാനം. സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ഹമദ് ബിന്‍ മുഹമ്മദ് ആലു ഷെയ്ഖ് ആണ്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് അധ്യയന വര്‍ഷം രണ്ടാം സെമസ്റ്ററില്‍ അവശേഷിക്കുന്ന സമയത്തും ഓണ്‍ലൈന്‍ പഠനം തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് ഓണ്‍ലൈന്‍ പഠനത്തിനും മറ്റുമായി എല്ലാവിധ പിന്തുണയും നല്‍കുന്ന ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.