റിയാദ്: രാജ്യത്തെ തൊഴിലിടങ്ങളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നയങ്ങളില്‍ മാറ്റം വരുത്താന്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തീരുമാനപ്രകാരം സൗദിയിലെ തൊഴിലുടമകള്‍, തങ്ങളുടെ കീഴിലുള്ള വിദേശി ജീവനക്കാരുടെ രക്ഷിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായി നല്‍കണം എന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ വിദേശി ജീവനക്കാര്‍ ബന്ധുത്തളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വയം ഏര്‍പ്പെടുത്തേണ്ടതായി വരും. സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള സൗദി ജീവനക്കാര്‍ക്കും, വിദേശി ജീവനക്കാര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും (ഭാര്യ, 25 വയസിനു താഴെ പ്രായമുള്ള ആണ്‍ മക്കള്‍, അവിവാഹിതരായ, തൊഴില്‍രഹിതരായ പെണ്മക്കള്‍) ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായും നല്‍കണമെന്നാണ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമമാണ് തിരുത്തപ്പെടുന്നത്.