ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്; പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

india covid

 

യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവമായി പരിശോധിച്ചു. ഇന്ത്യന്‍ സാര്‍സ്-കോവ് – 2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (INSACOG) ലാബ് SARS-CoV-2ന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള പ്രാരംഭ ഫലങ്ങള്‍ പുറത്തിറക്കി. അതോടൊപ്പം ഗവണ്‍മെന്റ് താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

(i) 2020 ഡിസംബര്‍ 23 അര്‍ദ്ധരാത്രി മുതല്‍ 2020 ഡിസംബര്‍ 31 വരെ യുകെയില്‍ നിന്ന് വരുന്ന എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

(ii) യുകെയില്‍ നിന്നു തിരിച്ചെത്തിയ എല്ലാ വിമാന യാത്രക്കാര്‍ക്കും നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധന നടത്തി. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ യുകെയില്‍ നിന്നു മടങ്ങിയെത്തിയ എല്ലാവരുടെയും സാമ്പിളുകളില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചു. 10 ഗവണ്‍മെന്റ് ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് (INSACOG) ഇക്കാര്യം സ്ഥിരീകരിച്ചത്.

Also read:  ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗം ഉണ്ട്; പക്ഷേ എല്ലാവരെയും ഒരേ കണ്ണില്‍ കാണരുത്: അക്ഷയ് കുമാര്‍

(iii) പരിശോധന, ചികിത്സ, നിരീക്ഷണം, നിയന്ത്രണമാര്‍ഗങ്ങള്‍ം എന്നിവ പരിഗണിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായി കോവിഡ് -19 ദേശീയ ദൗത്യസേനയുടെ (എന്‍ടിഎഫ്) യോഗം ഡിസംബര്‍ 26നു ചേര്‍ന്നു.

(iv) ജനിതകമാറ്റം സംഭവിച്ച ടഅഞടഇീഢ2കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ 2020 ഡിസംബര്‍ 22 ന് പുറപ്പെടുവിച്ചു.

2020 ഡിസംബര്‍ 26 ന് എന്‍ടിഎഫ് ഈ പ്രശ്‌നം വിശദമായി പരിശോധിച്ചു. ജനിതക മാറ്റമുള്ള വൈറസിനായി നിലവിലുള്ള ദേശീയ ചികിത്സാ പ്രോട്ടോക്കോളിലോ നിലവിലുള്ള പരിശോധനാ പ്രോട്ടോക്കോളുകളിലോ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് എന്‍ടിഎഫ് തീരുമാനിച്ചു. നിലവിലുള്ള നിരീക്ഷണ തന്ത്രത്തിനുപുറമെ, മെച്ചപ്പെട്ടനിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും എന്‍ടിഎഫ് ശുപാര്‍ശ ചെയ്തു.

Also read:  ‘ആരോപണങ്ങൾ പോര; തെളിവുകൾ വേണം’: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി

2020 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ അര്‍ദ്ധരാത്രി വരെ യുകെയില്‍ നിന്നുള്ള 33,000 യാത്രക്കാര്‍ വിവിധ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഈ യാത്രക്കാരെയെല്ലാം ട്രാക്ക് ചെയ്യുകയും ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇതുവരെ 114 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാമ്പിളുകള്‍ ജീന്‍ പരിശോധനകള്‍ക്കായി 10 INSACOG ലാബുകളിലേക്ക് (എന്‍ഐബിഎംജി കൊല്‍ക്കത്ത, ഐഎല്‍എസ് ഭുവനേശ്വര്‍, എന്‍ഐവി പൂനെ, സിസിഎസ് പൂനെ, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, ഇന്‍സ്റ്റെം ബെംഗളൂരു, നിംഹാന്‍സ് ബെംഗളൂരു, ഐജിഐബി ഡല്‍ഹി, എന്‍സിഡിസി ഡല്‍ഹി) അയച്ചു.

യുകെയില്‍ നിന്നു തിരിച്ചെത്തിയ 6 പേരുടെ മൊത്തം 6 സാമ്പിളുകളില്‍ യുകെയിലെ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതില്‍ 3 പേര്‍ നിംഹാന്‍സ് ബെംഗളൂരുവിലും 2 പേര്‍ സിസിഎംബി, ഹൈദരാബാദിലും ഒരാള്‍ പൂനെയിലെ എന്‍ഐവിയിലുമാണ്.

Also read:  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ് ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഞെട്ടിച്ചു

ഇവരെ അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരും ക്വാറന്റൈനിലാണ്. സഹയാത്രികര്‍, കുടുംബാംഗങ്ങള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കായി കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ആരംഭിച്ചു. മറ്റ് മാതൃകകളില്‍ ജനിതക പരിശോധന നടക്കുകയാണ്.

സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ്. മെച്ചപ്പെട്ട നിരീക്ഷണം, നിയന്ത്രണം, പരിശോധന, സാമ്പിളുകള്‍ INSACOG ലാബുകളിലേക്ക് അയയ്ക്കല്‍ എന്നിവയില്‍ സംസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

യുകെയിലെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ സാന്നിധ്യം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

 

Around The Web

Related ARTICLES

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിൽ ’14 ഡേയ്‌സ്’ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക്

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

ഗാർഹിക തൊഴിലാളികൾക്കുള്ള എക്‌സിറ്റ് പെർമിറ്റ് നിർബന്ധമല്ല: കുവൈത്ത് മാന്പവർ അതോറിറ്റി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതിനെതിരെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ഇതൊരു തെറ്റായ പ്രചാരണമാണെന്നും, അത്തരമൊരു ആവശ്യം നിലവിലില്ലെന്നും പബ്ലിക് അതോറിറ്റി

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »