ചെന്നൈ: നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിക്കും. ശരത്കുമാര്‍ കമല്‍ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. എന്‍ഡിഎ സഖ്യകക്ഷിയായാണ് സമത്വമക്കള്‍ കക്ഷി പ്രവര്‍ത്തിച്ചിരുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.