കൊറോണ വൈറസിന് നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന് കോവിഡ് പോസിറ്റീവ്. മകള്‍ വരലക്ഷ്മി ശരത്കുമാര്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും ഇപ്പോള്‍ ഹൈദരാബാദില്‍ ചികിത്സയിലാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും വരലക്ഷ്മി കുറിച്ചു.
Appa @realsarathkumar has tested positive today for #covid.. He’s currently in Hyderabad recovering and in good hands.. we will keep you posted .. thank you..!! @realradikaa
— 𝑽𝒂𝒓𝒂𝒍𝒂𝒙𝒎𝒊 𝑺𝒂𝒓𝒂𝒕𝒉𝒌𝒖𝒎𝒂𝒓 (@varusarath5) December 8, 2020
വരലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ ശരത്കുമാറിന്റെ ഭാര്യ രാധികയും ഇക്കാര്യം വെളിപ്പെടുത്തി. താരത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമെന്ന് അവര്‍ കുറിച്ചു.
Today Sarath tested positive for Coronavirus in Hyderabad. He’s asymptomatic and in the hands of extremely good doctors! I will keep you updated about his health in the days to come. @realsarathkumar @rayane_mithun @imAmithun_264 @varusarath5
— Radikaa Sarathkumar (@realradikaa) December 8, 2020
ഫിറ്റ്‌നസ് ദിനചര്യയിലൂടെ ആരാധകരെ പ്രചോദിപ്പിക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടാത്ത ഒരാളാണ് ശരത്കുമാര്‍. മുതിര്‍ന്ന നടന്‍ ഇപ്പോള്‍ ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലാണ്. ശരത് കുമാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുകയാണ്.