സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് ചെമ്മന്തിട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി നന്ദനനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം നടന്ന സ്ഥലത്ത് നന്ദനെ കൊണ്ടുവന്ന് നാളെ പോലീസ് തെളിവെടുപ്പു നടത്തും.