മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടി. കെ.എല്‍ രാഹുലിന്റെ ബാക്ക് അപ്പ് കീപ്പറായിട്ടാണ് സഞ്ജു ടീമിലെത്തിയത്. യുവ കീപ്പര്‍ ഋഷഭ് പന്തിനെ ടെസ്റ്റില്‍ മാത്രമാണ് പരിഗണിച്ചത്.
രോഹിത് ശര്‍മ്മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന, ട്വിന്റി 20 പരമ്പരകളില്‍ രോഹിതിന് വിശ്രമം നല്‍കി. രോഹിതുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു.
നവംബര്‍ 27നാണ് ആദ്യ ഏകദിനം തുടങ്ങുക. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം. പരിക്കേറ്റ യുവതാരം വരുണ്‍ ചക്രവര്‍ത്തിക്ക് വിശ്രമം നല്‍കി. പകരം പേസര്‍ ടി നടരാജന്‍ ടീമിലുണ്ട്.
ഏകദിന ടീം
വിരാട് കോലി (ക്യാപറ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍).



















