ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരിതെളിയിക്കുന്ന 25 പുരസ്‌കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല.
നിലവിലെ പ്രവൃത്തി അപമാനിക്കലിന് തുല്യമാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സലിംകുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് ഷിബു ചക്രവര്‍ത്തി പറഞ്ഞതെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഇതില്‍ രാഷ്ട്രീയമില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി സംസാരിക്കും. എന്നിട്ട് സലിംകുമാറിനെ വിളിക്കുമെന്ന് കമല്‍ പറഞ്ഞു.
എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. വിളിക്കാത്തത് എന്തെന്ന് താന്‍ അങ്ങോട്ട് വിളിച്ച് ചോദിക്കുകയായിരുന്നു. തനിക്ക് പ്രായക്കൂടുതലാണെന്നാണ് കാരണം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.