യു.എ.ഇ യു ടെ വിനോദ വിസ്മയം സഫാരി പാര്‍ക്ക് ഒക്‌ടോബര്‍ അഞ്ച് മുതല്‍ വീണ്ടും തുറക്കും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തനം. വീണ്ടും തുറക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ആകാംഷയൊരുക്കി കൂടുതല്‍ മൃഗങ്ങളെ അധികൃതര്‍ എത്തിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് http://dubaisafari.uae എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മരുഭൂമിയില്‍ 300 എക്കറോളം വിസ്തൃതമായ ഭൂപ്രദേശത്ത് നട്ടുവളര്‍ത്തിയ മനുഷ്യ നിര്‍മ്മിത കാട്ടിലും മേട്ടിലുമായാണ് വിശാലമായ ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
ഏഷ്യന്‍,ആഫ്രിക്കന്‍, അറേബ്യന്‍ ഗ്രാമങ്ങളും, തുറന്ന സഫാരി വില്ലേജുമാണ് പാര്‍ക്കിന്റെ പ്രത്യേകത.ഗൈഡ് സഹിതമുള്ള സഫാരി ഡ്രൈവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള തോട്ടങ്ങളും, തിയേറ്ററുകളും ഉള്‍പ്പെടുന്ന ദൂബായിലെ ആദ്യത്തെ തുറന്ന സഫാരി പാര്‍ക്കാണ ഇത്.
സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളില്‍ ചുറ്റിക്കറങ്ങി അലയുന്ന വന്യമൃഗങ്ങളെ നേരിട്ടു കാണാം. അത്യാധുനിക സംവിധാനമുള്ള മൃഗാശുപത്രി,ഗവേഷണ കേന്ദ്രവും പാര്‍ക്കിന്റെ പ്രത്യേകതയാണ്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് പാര്‍ക്ക് തുറക്കുന്നത്.












