സ്പുട്നിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ കോവിഡ് വാക്സിനുമായി റഷ്യ. പുതിയ വാക്സിന് ഒക്ടോബർ 15ന് റഷ്യ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിൻ വികസിപ്പിച്ചത്.
മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. അതേസമയം,ആദ്യ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ നൽകാൻ റഷ്യൻ ഭരണകൂടം പരാജയപ്പെട്ടതിനാൽ ലോകമെമ്പാടും റഷ്യയുടെ നടപടി വളരെയേറെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് റഷ്യ രണ്ടാമത്തെ വാക്സിനും അംഗീകാരം നൽകാൻ ഒരുങ്ങുന്നത്.