ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം ക്ലാസുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരിക്കണം. കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക് ധരിക്കണം.
സ്‌കൂളുകളില്‍ പരിപാടികളും ചടങ്ങുകള്‍ സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവാദം നല്‍കണം.
അതേസമയം കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് ഉചിതമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.