പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ചുള്ള പിഴ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തം നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആര്‍ഒപി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ വിവിധ ഇടങ്ങളിൽ ചേർന്ന രഹസ്യ ഒത്തുചേരലാണ് കോവിഡ് വ്യാപനം കുത്തനെ ഉയരാൻ കാരണമെന്നു ആരോഗ്യവകുപ്പ് ചൂണ്ടികാണിച്ചു.