ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായുളള ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി(ആര്‍എല്‍പി). ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആര്‍എല്‍പി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചിക്കേമ്ടി വരുമെന്ന് ബേനിവാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എല്‍പി എന്‍ഡിഎ വിടുന്നത്. കര്ഞഷകര്‍ക്ക് എതിരായവര്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കില്ലെന്ന് ബേ നിവാള്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മുന്‍ ലോക്സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സ പാര്‍ട്ടി വിട്ടു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഖല്‍സ പാര്‍ട്ടി വിട്ടത്. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ സമരം ഇപ്പോല്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്.











