കെ.അരവിന്ദ്
ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയാണ് ട്രെന്റ്. 1998 ലാണ് ട്രെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയി ലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലൊന്നായ വെസ്റ്റ്‌സൈഡ്, ബുക്ക് സ്റ്റോര്‍ ശൃംഖലയായ ലാന്റ്‌മാര്‍ക്ക് എന്നിവയാണ് ട്രെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വെസ്റ്റ്‌സൈഡിന് 81 നഗര ങ്ങളിലായി 143 റീട്ടെയില്‍ സ്റ്റോറുകളുണ്ട്. എട്ട് നഗരങ്ങളിലായി സ്‌റ്റാര്‍ ബസാര്‍ എന്ന ഹൈപ്പര്‍ മാര്‍ക്കറ്റും കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തി ല്‍ വളരുന്ന റീട്ടെയില്‍ വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയിലേത്. 13 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയാണ് ഇന്ത്യയിലെ റീട്ടെയില്‍ വ്യവസായം കൈവരിക്കുന്നത്. പ്രതിശീര്‍ഷ റീട്ടെയില്‍ സ്റ്റോര്‍ ലഭ്യതയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. റിലയന്‍സ് റീട്ടെയില്‍ പോലുള്ള കമ്പനികള്‍ ഈ സാധ്യത മനസിലാക്കിയാണ് ഈ മേഖലയില്‍ വന്‍നിക്ഷേപം നടത്തുന്നത്.
ഇന്ത്യയിലെ റീട്ടെയില്‍ ബിസിസ് പ്രധാന നഗരങ്ങളിലും മെട്രോകളിലും മാത്രമല്ല വളര്‍ച്ച കൈവരിക്കുന്നത്. ടയര്‍-1, ടയര്‍-2 നഗരങ്ങളിലും റീട്ടെയില്‍ വ്യവസായം ദ്രുതഗതിയിലാണ് വ്യാപിക്കുന്നത്. ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ച, ജനസംഖ്യയിലെ യുവാക്കളുടെ പ്രാതിനിധ്യത്തിലുള്ള വര്‍ധന, ചെലവാക്കാവുന്ന വരുമാനത്തിലെ വളര്‍ച്ച, നഗരവല്‍ക്കരണം, ഉപഭോക്താക്കളുടെ അഭിരുചിയിലും മുന്‍ഗണനകളിലുമുള്ള മാറ്റം തുടങ്ങിയ ഘടകങ്ങളാണ് സംഘടിത റീട്ടെയില്‍ വിപണിയുടെ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുന്ന ഘടകങ്ങള്‍.
റീട്ടെയില്‍ വ്യവസായ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ മേഖലയില്‍ 51 ശതമാനവും സിം ഗിള്‍ ബ്രാന്റ് റീട്ടെയില്‍ മേഖലയില്‍ 100 ശതമാനവും വിദേശ നിക്ഷേപമാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇത് ഈ മേഖലയില്‍ ഗണ്യമായ നിക്ഷേപ വളര്‍ച്ച ഉണ്ടാകുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്‌ഡൗണിനു ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടാകാവുന്ന പുരോഗതി ട്രെന്റിന്റെ ബിസിനസ് മെച്ചപ്പെടുത്തും. ഈ മേഖലയിലെ വിപുലമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ് കമ്പനി. മികച്ച പ്രകടനമാണ് കമ്പനി കാഴ്‌ച വെക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 184 കോടി രൂപയുടെ നഷ്‌ടമാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം അടുത്ത ത്രൈമാസങ്ങളില്‍ കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ് ട്രെന്റ്. ദീര്‍ഘകാലാടി സ്ഥാ നത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍ കാന്‍ സാധ്യതയുണ്ട്. ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷ ങ്ങളില്‍ ട്രെന്റ് കാഴ്‌ച വെച്ചത്. മാര്‍ച്ചിലെ താഴ്‌ന്ന നിലയില്‍ നിന്നും നൂറ് ശതമാനത്തിലേറെ നേട്ടം ഈ ഓഹരി നല്‍കി.