Web Desk
രാജ്യത്ത് കോവിഡ് 19 കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 465 മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം 14,476 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 15,968 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,56,183 ആയി. ഇതില്‍ 1,83,022 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,58,685 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,39,010 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,531 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 62,848 പേര് ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഡല്‍ഹിയില്‍ 66,602 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,301 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 24,988 പേര് ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.