English हिंदी

Blog

mukesh ambani

 

ബെംഗളൂരു: രാജ്യത്ത് കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ സംഭരിക്കാന്‍ കരാറിലേര്‍പ്പെട്ട് റിലയന്‍സ്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് റിലയന്‍സ് കര്‍ണാടകയില്‍ തുടക്കം കുറിച്ചത്. രാജ്യത്ത് വിളകള്‍ സംഭരിക്കുന്നതിനായി ഒരു കോര്‍പ്പറേറ്റ് കമ്പനി കര്‍ഷകരുമായി നേരിട്ട് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണിത്.

Also read:  വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര ; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടം

സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 ക്വിന്റില്‍ സോന മസൂരി നെല്ലാണ് റിലയന്‍സ് വാങ്ങിയത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളുള്ള സ്വാസ്ത്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് കമ്പനിയുമായാണ് (എസ്.എഫ്.പി.സി) റിലയന്‍സുമായി രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ കരാറില്‍ ഒപ്പുവെച്ചത്.

Also read:  പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ചു

ക്വിന്റലിന് 1868 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാള്‍ 82 രൂപ കൂടുതല്‍ നല്‍കി 1000 ക്വിന്റല്‍ സംഭരിക്കുമെന്നാണ് കരാര്‍. എന്നാല്‍ നെല്ലില്‍ പതിനാറ് ശതമാനത്തിലധികം ഈര്‍പ്പമുണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ ഓരോ 100 രൂപയുടെ ഇടപാടിനും കര്‍ഷകര്‍ക്ക് 1.5 ശതമാനം കമ്മീഷന്‍ നല്‍കുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also read:  ഈ റിപ്പബ്ലിക് ദിനം സര്‍ക്കാര്‍ ജവാന്മാര്‍ക്ക് സമര്‍പ്പിക്കട്ടെ, നമുക്കത് കിസാന്‍മാര്‍ക്ക് സമര്‍പ്പിക്കാം

തുടക്കത്തില്‍ കൂടിയ തുകക്ക് കര്‍ഷകരില്‍ വിളകള്‍ വാങ്ങുന്നത് കോര്‍പ്പറേറ്റ് തന്ത്രമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടിയ തുകയും മറ്റു സൗകര്യങ്ങളും നല്‍കി ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കുന്നതോടൊപ്പം മറ്റു മാര്‍ക്കറ്റുകള്‍ ഇല്ലാതാക്കാനുള്ള തന്ത്രം കൂടിയാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.