English हिंदी

Blog

WhatsApp Image 2020-06-20 at 5.20.58 PM

Web Desk

കൊച്ചി: മലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന് വീണ്ടും നിര്‍മാതാക്കള്‍. ‘ചെലവ് കുറച്ച് മാത്രം പുതിയ സിനിമകള്‍’ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമാണ് നിര്‍മാതാക്കള്‍ കത്ത് നല്‍കിയത്.

Also read:  സംശയത്തിന്‍റെ മറയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

കൊവിഡ് ബാധയും അതിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണും സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് നേരത്തെ താരസംഘടനയായ അമ്മ അറിയിച്ചിരുന്നു.

Also read:  കോവിഡ് വ്യാപനം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

അതേസമയം, സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല. സിനിമകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നതിനെ ഒരു വിഭാഗം നിര്‍മാതാക്കള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണ് ഉള്ളത്.