മസ്കറ്റ്: ഗവര്‍ണറേറ്റുകളില്‍ താപനിലയില്‍ പ്രകടമായ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിലെമ്പാടും ശനിയാഴ്ച്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച്ച വരെ വടക്കു കിഴക്കന്‍ ദിശയില്‍ മിതമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായും 2.5 മുതല്‍ 3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ രൂപപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇതിനെത്തുടര്‍ന്ന് ഒമാനില്‍ പരക്കെ താപനില പ്രകടമായി താഴാമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു. സീ ഓഫ് ഒമാന്‍ മേഖലയിലും, മുസന്ദം ഗവര്‍ണറേറ്റിലും വൈകുന്നേരങ്ങളില്‍ കടലില്‍ 2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കിടയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.













