സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലുള്ള ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരണമാണ് നടപടി. ഇതിലൂടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടികൂടാനാകും.
അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ കയ്പമംഗലത്തെ അടഞ്ഞുകിടന്ന ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.
നേരത്തെ ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഫൈസല്‍ എവിടെയാണെന്ന് കസ്റ്റംസ് മനസിലാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഫൈസല്‍ ആരോപിച്ചു. ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യു.എ.ഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.