മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന് ആദരമര്‍പ്പിച്ച് ഒരുകൂട്ടം യുവഗായകര്‍. അദ്ദേഹത്തിന്റെ 77-ാം ജന്മദിനമായ നവംബര്‍ 9ന് ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ദേവസഭാതലം എന്ന ഗാനം പാടികൊണ്ടാണ് പ്രിയസംഗീതജ്ഞന് യുവതലുമുറയിലെ ഗായകര്‍ ആദരമര്‍പ്പിച്ചത്.
ശരത്, ബിജുനാരായണന്‍, മധുബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, സുധീപ്, മഹതി, ശ്വേത മോഹന്‍, ശ്രീറാം, വിജയ് യേശുദാസ്, ടിപു, ഹരിണി, ഹരിചരണ്‍, ഗംഗ, ഭരത് ലാല്‍, പ്രദീപ് സോമസുന്ദരം, രാകേഷ് ബ്രഹ്‌മാനന്ദന്‍, വിഗ്നേഷ് ഗോപാല്‍, നവീന്‍ മാധവ് എന്നിവരാണ് ഈ മനോഹര ഗാനത്തിന് ശബ്ദം നല്‍കിയത്.
1990ലാണ് ഹിസ് ഹൈനസ് അബ്ദുള്ള റിലീസ് ചെയ്തത്. യേശുദാസ്, രവീന്ദ്രന്‍, ശരത് എന്നിവര്‍ ചേര്‍ന്നാണ് ദേവസഭാതലം പാടിയത്. ഗാനം പുനസൃഷ്ടിച്ചപ്പോള്‍ പുതുതലമുറകള്‍ക്കൊപ്പം ഒറിജിനല്‍ ഗാനം പാടിയ ശരത്തും പങ്കാളിയായെന്നത് ശ്രദ്ധേയമാണ്. കൈതപ്രം ദാമോദരന്‍ ആണ് വരികള്‍ എഴുതിയത്.