ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് പ്രതികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തുകയും മോശമായി പെരുമാറുകയും ചെയ്തു. പെണ്‍കുട്ടി പ്രതികരിച്ചത് ഇവരെ ചൊടിപ്പിക്കുകയായിരുന്നു. ഇതാണ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും വെടിവച്ച് കൊലപ്പെടുത്താനും പ്രതികളെ പ്രേരിപ്പിച്ചത്.