ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ടൂര്‍ണമെന്റ് നടത്തില്ലെന്ന് കാണിച്ച് ബിസിസിഐ സെക്രട്ടറി ജയ്ഷ സംസ്ഥാന അസോസിയേഷനുകള്‍ക്ക് കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വിവിധ പ്രായ വിഭാഗങ്ങളിലായി ഏകദിന മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിസിസിഐ പറഞ്ഞു.