തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖകളെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്നായിരുന്നു പരിഹാസം. അതേസമയം, ഇഎംസിസിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് ചെന്നിത്തല വീണ്ടും ആരോപിച്ചു. കള്ളം കൈയോടെ പിടിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നാണംകെട്ട ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. ഇവരെ പ്രചാരണത്തിനിറക്കി വോട്ടു നേടാനാണ് യുഡിഎഫിന്റെ ശ്രമം. ഇത് ജനങ്ങള്‍ തള്ളുമെന്നും വിജയരാഘവന്‍ പറഞ്ഞു.