തിരുവനന്തപുരം: രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് രോഗബാധ സ്ഥിരീകരിച്ചെങ്കില്‍ ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു സ്ഥാപനത്തിലുള്ള 61 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നു.
സ്ഥാപനത്തിലെ 70ലധികം ജീവനക്കാര്‍ ഒരുമിച്ച് ഒരു കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇതിനാല്‍ തന്നെ കോവിഡ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യത.
ലോക് ഡൗണ്‍ നിയമലംഘനമടക്കം ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരെ തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന് പാര്‍പ്പിച്ചതടക്കമുള്ള വിഷയങ്ങളിലും സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ തലസ്ഥാനത്ത് ട്രിപിള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ കോവിഡ് വ്യാപനം അധികമായിട്ടുണ്ടാകില്ലെന്ന സൂചനയിലാണ്.
അതേസമയം, കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യ വകുപ്പും പോലീസും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഓരോ പ്രദേശത്തിനും പ്രത്യേകമായി വേര്‍തിരിച്ച് നല്‍കി. സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയില്‍ നിന്ന് സമീപ തീര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ എല്ലാം അതീവ് ജാഗ്രതയും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് അടക്കം പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗം തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ കൂടി വ്യാപിക്കുന്നത് സ്ഥിതി വളരെ സങ്കീര്‍ണമാക്കുന്നു. ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍, അതി ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ എന്നിങ്ങനെ തരംതിരിച്ച് വ്യത്യസ്ത ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കൂടാതെ, പഞ്ചായത്തുകളില്‍ എല്ലാം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. സമൂഹ വ്യാപനമുണ്ടായാല്‍ മുന്‍ കരുതലെന്ന് നിലയില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി.











