തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് വന്ന രാജ്യസഭാ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗീസ് കല്‍പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
നിയമസഭാ ചത്വരത്തിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെ 81 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരും പി.സി ജോര്‍ജുമാണ് ഇതുവരെ വോട്ട് ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ സി എഫ് തോമസ് എന്നിവർ വോട്ട് രേഖപെടുത്താനും സഭയിൽ പങ്കെടുക്കാനും എത്തിയില്ല.
അതേസമയം, ജോസ് കെ. മാണി പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. ജോസഫ് പക്ഷം വിപ്പ് ലംഘിക്കുകയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിച്ചു.













