എയ്‌റോ ഇന്ത്യ 2021ന് മുന്നോടിയായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (ഐ.ഒ.ആര്‍) പ്രതിരോധ മന്ത്രിമാരുടെ യോഗം ഫെബ്രുവരി 4 ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ മുഖ്യ പ്രഭാഷണത്തോടെ ബെംഗളൂരുവില്‍ ആരംഭിച്ചു.അന്താരാഷ്ട്ര വ്യാപാരത്തിലും ഗതാഗതത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം ലോകത്തെ കണ്ടെയ്‌നര്‍ കപ്പലുകളുടെ പകുതിയും. വാണിജ്യ ചരക്കുകളുടെ മൂന്നിലൊന്നും, എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടും കടന്നു പോകുന്ന മേഖലയുടെ പൊതുസ്വത്തായ ജീവനാഡിയാണെന്ന് യോഗത്തിന്റെ അജണ്ടയുടെ രൂപരേഖ വിവരിച്ച രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ സമീപനം ഊന്നിപ്പറഞ്ഞു.
മേഖലയുടെ സുരക്ഷയും വളര്‍ച്ചയും പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ല്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ മഹാസമുദ്ര നയമാണ് ‘സാഗര്‍’ എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മന്ത്രിമാരുടെ യോഗം ഇതിന് അനുസൃതമായി സുരക്ഷ, വാണിജ്യം, കണക്റ്റിവിറ്റി, സാംസ്‌ക്കാരിക വിനിമയം, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ സമീപനവും കാഴ്ചപ്പാടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ചലനാത്മകമായ അഞ്ച് ‘എസ്’ ദര്‍ശനങ്ങളില്‍ സമ്മാന്‍ (ബഹുമാനം), സംവാദ് (സംഭാഷണം), സഹയോഗ് (സഹകരണം), ശാന്തി (സമാധാനം), സമൃദ്ധി (സമൃദ്ധി) അടങ്ങിയിരിക്കുന്നതായും രാജ്യ രക്ഷാ മന്ത്രി വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സാധ്യതകള്‍ തുറക്കുക, നൈപുണ്യ പരിവര്‍ത്തനം, ശേഷിയും സര്‍ഗ്ഗാത്മകതയും രാജ്യത്തിന്റെ സാങ്കേതികമുന്നേറ്റത്തിനും സ്വയംപര്യാപ്തതയ്ക്കും പ്രയോജനപ്പെടുത്തുക എന്നിവയാണ് ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളെന്ന് കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബഹിരാകാശ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വിഭാവനം ചെയ്യുന്നതായി രാജ്യസഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, മന്ത്രി അറിയിച്ചു.
വിതരണാധിഷ്ഠിത സമീപനത്തില്‍ നിന്ന് ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്കുള്ള പരിവര്‍ത്തനം, ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗം, സൃഷ്ടിപരമായ കഴിവുകളും ശ്രദ്ധയും ഗവേഷണമേഖലയില്‍ കേന്ദ്രീകരിക്കുക എന്നീ കാഴ്ചപ്പാടുകളിലൂന്നിയുള്ള മുന്നേറ്റമാണ് ബഹിരാകാശ മേഖലയില്‍ രാജ്യം ലക്ഷ്യമിടുന്നത്.


















